Tuesday, December 11, 2018
Home > Obituary > തോമസ് മാത്യു (റോയ്) നിര്യാതനായി

തോമസ് മാത്യു (റോയ്) നിര്യാതനായി

കൂപ്പര്‍ സിറ്റി (സൗത്ത് ഫ്‌ളോറിഡ): അയിരൂര്‍ പ്ലാങ്കമണ്‍ പൊടിപ്പാറ ആനക്കല്ലില്‍ പരേതരായ എ.എം. തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകന്‍ തോമസ് മാത്യു (റോയ്, 62) സൗത്ത് ഫ്‌ളോറിഡയില്‍ നവംബര്‍ 24 നു നിര്യാതനായി. ദീര്‍ഘകാലം കുവൈറ്റില്‍ ജോലി ചെയ്ത റോയ്, ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥിരതാമസത്തിനായി ഫ്‌ളോറിഡായില്‍ എത്തിയത്. കുവൈറ്റ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഇടവകയുടെ സജീവ പ്രവര്‍ത്തകനായിരുന്നു

ഭാര്യ ആനി മാത്യു തിരുവനന്തപുരം പട്ടം ഉള്ളൂര്‍ അച്ചവേലില്‍ കുടുംബാംഗമാണ്. കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യല്‍ അഫയേഴ്‌സില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വിരമിച്ചു.

മക്കള്‍: റൂബിന്‍ (ബാംഗ്ലൂര്‍), റൂബിള്‍(ബാംഗ്ലൂര്‍), രോഹിത്(സൗത്ത് ഫ്‌ളോറിഡ).
മരുമക്കള്‍: എല്‍സ് എബ്രഹാം, റിട്ടു ഫിലിപ്പ് ജോര്‍ജ്

പൊതുദര്‍ശനവും വേയ്ക്ക് സര്‍വീസും : ഡിസംബര്‍ ഒന്നിനു ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ 6:30 വരെ സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (4740 Southwest 82 Avenue, Davie FL 33328).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതും സംസ്കാര ശുശ്രൂഷകള്‍ അയിരൂര്‍ കര്‍മ്മേല്‍ ദേവാലയത്തില്‍ പിന്നീട് നടത്തുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 954 736 9468 (ബിജു യുഎസ്) 201 835 6511 (ഷാബു, യുഎസ്), 91 9916841840 (റൂബിള്‍) 91 9900787851 (റൂബിന്‍), 91 9447210283 (ഷിബു)

ജീമോന്‍ റാന്നി

Share

Leave a Reply

Your email address will not be published. Required fields are marked *