Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ പെന്തക്കോസ്ത് ചര്‍ച്ച് ടീം ചാമ്പ്യന്മാര്‍

ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ സംഘടിപ്പിച്ച ആറാമത് കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ഫിലാഡല്‍ഫിയ ഇന്‍ഡ്യ ക്രിസ്റ്റ്യന്‍ അസ്സംബ്ലി ചര്‍ച്ച് ടീം ചാമ്പ്യന്മാരായി. ആതിഥേയരായ ഫിലാഡല്‍ഫിയ സീറോമലബാര്‍ ടീം റണ്ണര്‍ അപ്പും.

നവംബര്‍ 24 ശനിയാഴ്ച്ച 8:00 മണിമുതല്‍ വൈകിട്ട് 5:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ ഇന്‍ഡോര്‍ ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്.
രാവിലെ 8:00 മണിയ്ക്ക് എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ ഫൊറോനാപള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഉല്‍ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ അമേരിക്കയിലെ വിവിധസ്ഥലങ്ങളില്‍നിന്നായി 5 ടീമുകള്‍ മാറ്റുരച്ചു. രാവിലെ 8:30 ന് ആരംഭിച്ച പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനല്‍ മല്‍സരത്തിലാണ് ഫിലാഡല്‍ഫിയ ഇന്‍ഡ്യ ക്രിസ്റ്റ്യന്‍ അസ്സംബ്ലി ചര്‍ച്ച് ടീം മുന്‍ ചാമ്പ്യന്മാരായ സീറോമലബാര്‍ ടീമിനെ ഒരു പോയിന്റിന് പരാജയപ്പെടുത്തിയത്.

സീറോമലബാര്‍ സഭയുടെ അമേരിക്കയിലെ അത്മായസംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത|ന്നതകര്‍ദ്ദിനാളുമായിêന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തിയ ആറാമത് ദേശീയ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റായിരുന്നു ശനിയാഴ്ച്ച സമാപിച്ചത്.

ജോഫി ജോസഫ്, അലക്‌സ് പയസ്, ബെന്‍ ജോര്‍ജ്, ജെഫി ജോസഫ്, കെവിന്‍ തോമസ്, റോബിന്‍ വര്‍ഗീസ്, ജോബിന്‍ മാത്യു, ജേസണ്‍ വര്‍ക്കി, ജോഷ് ജോര്‍ജ് എന്നിവരാണ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഫിലാഡല്‍ഫിയ ഇന്‍ഡ്യ ക്രിസ്റ്റ്യന്‍ അസ്സംബ്ലി ചര്‍ച്ച് ടീമില്‍ കളിച്ചത്.
ജോര്‍ജ് കാനാട്ട്, ജയിംസ് മാത|, ഡെന്നിസ് മാനാട്ട്, ജോണ്‍ തെക്കുംതല, ബാജിയോ ബോസ്, ഷോണ്‍ തോംസണ്‍, അഖില്‍ വിന്‍സന്റ്, ജസ്റ്റിന്‍ മാത്യൂസ്, ജസ്റ്റിന്‍ പൂവത്തിങ്കല്‍, ജെറിന്‍ ജോണ്‍ എന്നിവരാണ് സീറോമലബാര്‍ ടീമില്‍ കളിച്ചത്.

ടൂര്‍ണമെന്റ് മെഗാസ്‌പോണ്‍സര്‍ മേവട ജോസഫ് കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് കപ്പും, എസ് എം സി സി കാഷ് അവാര്‍ഡും ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ നല്‍കി ചാമ്പ്യന്മാരായ ഫിലാഡല്‍ഫിയ ഇന്‍ഡ്യ ക്രിസ്റ്റ്യന്‍ അസ്സംബ്ലി ചര്‍ച്ച് ടീമിനെ ആദരിച്ചു.

റണ്ണര്‍ അപ് ആയ സീറോമലബാര്‍ ചര്‍ച്ച് ടീമിന് ഫിലാഡല്‍ഫിയായിലെ പ്രമുഖ അക്കൗണ്ടിങ്ങ് സ്ഥാപനമായ ജോര്‍ജ് ഗോള്‍ഡ്‌സ്റ്റെയിന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മാത്യു സി. പി. എ സ്‌പോണ്‍സര്‍ ചെയ്ത എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ജോര്‍ജ് മാത്യു നല്‍കി ആദരിച്ചു.

എസ് എം സി സി യുടെ മുന്‍കാല സജീവപ്രവര്‍ത്തകനായിരുന്ന ദിവംഗതനായ ടോമി അഗസ്റ്റിന്റെ സ്മരണാര്‍ത്ഥം എസ് എം സി സി ഏര്‍പ്പെടുത്തിയിരിക്കുന്ന ടോമി അഗസ്റ്റിന്‍ മെമ്മോറിയല്‍ ട്രോഫി എം. വി. പി ആയി തെരഞ്ഞെടുക്കപ്പെട്ട ജോഫി ജോസഫിന് സമ്മാനിച്ചു. ചാമ്പ്യന്മാരായ ടീമിനും, റണ്ണര്‍ അപ്പ് ടീമിനുമുള്ള വ്യക്തിഗത ട്രോഫികളും, കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തിയവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിച്ചു.

സീറോമലബാര്‍പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.എം.സി.സി ഭാരവാഹികളും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെട്ട കമ്മിറ്റിയാé ടൂര്‍ണമെന്റ് കോര്‍ഡിനേറ്റു ചെയ്തത്. ആന്‍ഡ്രു കന്നാടന്‍ ആയിരുന്നു ടൂര്‍ണമെന്റ് യൂത്ത് കോര്‍ഡിനേറ്റര്‍.

സ്‌പോര്‍ട്‌സ് സംഘാടകരായ എം. സി. സേവ്യര്‍, സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം എന്നിവര്‍ ടൂര്‍ണമെന്റിന്റെ ലോജിസ്റ്റിക്ക്‌സ് നിര്‍വഹിച്ചു. ജെയ്ബി ജോര്‍ജ്, മെര്‍ലി പാലത്തിങ്കല്‍, ജോയി കരുമത്തി, ജോജോ കോട്ടൂര്‍, സിബിച്ചന്‍ മുക്കാടന്‍ എന്നിവരും ടൂര്‍ണമെന്റിന്റെ സഹായികളായി.

ജോസ് മാളേയ്ക്കല്‍

Share

Leave a Reply

Your email address will not be published. Required fields are marked *