Tuesday, December 11, 2018
Home > USA > ഫോമാ ബൈലോ കമ്മറ്റി രൂപികരിച്ചു

ഫോമാ ബൈലോ കമ്മറ്റി രൂപികരിച്ചു

ഡാളസ്: ഫോമായുടെ ബൈലോ കാലോചിതമായി പരിഷ്കരിക്കുന്നതിന് വേണ്ടി ഏഴംഗ കമ്മറ്റി രൂപികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമായുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ നിയമപരമായി സുഗുമമാക്കുവാന്‍‍ വേണ്ടി ഈ കമ്മറ്റി പരിശ്രമിക്കും. ഫോമായുടെ നിലവിലുള്ള ചട്ടങ്ങളിലെ ന്യൂനതകള്‍‍ പരിഹരിക്കുവാന്‍‍ ഈ കമ്മറ്റി മുന്‍കയ്യെടുക്കും. ഫോമാ രൂപീകരണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് ബൈലോ പരിഷ്കരിക്കുന്നത്. ഫോമായുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍‍ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്‍റെ നേതൃത്വത്തില്‍, നാഷണല്‍ കമ്മറ്റി മെമ്പര്‍‍ ചാക്കോ കോയിക്കലേത് കോര്‍ഡിനേറ്ററായി പ്രവര്‍‍ത്തിക്കുന്ന ഈ കമ്മറ്റിയുടെ ചെയര്‍‍മാന്‍‍ സാം ഉമ്മന്‍‍ ആയിരിക്കും. കമ്മറ്റിയുടെ വൈസ് ചെയര്‍‍മാനായി ജോസ് തോമസിനെയും, സെക്രെട്ടറിയായി സജി ഏബ്രാഹാമിനെയും, മെംബേര്‍സായി നിയമവിധഗ്ദനായ ജോസ് കുന്നേല്‍‍, ഡോക്ടര്‍ ജെയിംസ്‌ കുറിച്ചി, സാം ജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു.

പന്തളം ബിജു തോമസ്‌

Share

Leave a Reply

Your email address will not be published. Required fields are marked *