Tuesday, December 11, 2018
Home > Kerala > രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ശബരിമല സന്ദര്‍ശനത്തിന് ശ്രമിച്ച വിഷയവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

പത്തനംതിട്ട പോലീസാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിന് രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഞാന്‍ ഒരു മത വിശ്വാസിയാണ്, എനിക്ക് അവിടെ പോകാന്‍ അവകാശമുണ്ട്. ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *