Tuesday, December 11, 2018
Home > Kerala > തൃപ്തിക്കെതിരായ പ്രതിഷേധത്തില്‍ 250 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

തൃപ്തിക്കെതിരായ പ്രതിഷേധത്തില്‍ 250 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. സമരങ്ങള്‍ നിരോധിച്ച മേഖലയില്‍ സമരം നടത്തിയതിനാണ് കേസ്. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളം അതിസുരക്ഷാമേഖലയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ സമരം നടത്തുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *