Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

തമിഴ്നാട്ടില്‍ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്

തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കല്‍ തുടങ്ങിയ ജില്ലകളില്‍ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തില്‍ വീശിയ കാറ്റില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം 12.30-ഓടെ വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. ചുഴലിക്കാറ്റില്‍ തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെന്നൈ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *