ഷാര്‍ജ ബുക്ക് ഫെയറില്‍ തൊടുപുഴ കൃഷ്ണസ്വാമി ശങ്കറിന്റെ പുസ്തകം പ്രദര്‍ശിപ്പിക്കുന്നു

USA

പ്രഭാത് ബുക്ക്‌സ് തിരുവനന്തപുരം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ തൊടുപുഴ കൃഷ്ണസ്വാമി ശങ്കറിന്റെ “കൈകളെ നന്ദി” എന്ന പുസ്തകം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ പ്രദര്‍ശിപ്പിക്കുന്നു.

അനുഗ്രഹീത കവിയും എഴുത്തുകാരനുമായ തൊടുപുഴ കെ ശങ്കര്‍ പതിമൂന്നോളം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശങ്കറിന്റെ കൈകളെ നന്ദി എന്ന പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത കവിയും, വാഗ്മിയും, എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനാണ്. ശങ്കറിന്റെ ഏഴു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത് പ്രഭാത് ബുക്ക്‌സ്, തിരുവനന്തപുരമാണ്.

മനുഷ്യ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും, മതേതരത്വത്തിന്റെയും ചിന്തകള്‍ ഉണര്‍ത്തി അവരില്‍ ആത്മീയ ഐക്യം ഉണ്ടാക്കാനുള്ള കവിയുടെ ശ്രമമാണ് അദ്ദേഹത്തിന്റെ കവിതകള്‍. വളരെ ലളിതവും അതേസമയം മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ കവിതകളുടെ സമാഹാരമാണ് “കൈകളെ നന്ദി”. പേരുപോലെ കര്‍മ്മനിരതരാകാന്‍ മനുഷ്യരെ സഹായിക്കുന്ന കൈകള്‍ക്ക് നന്ദി നേരുന്നു ഈ കവി. സര്‍വ്വ ചരാചരങ്ങളിലും ഈശ്വര ദര്‍ശനം സാധ്യമാക്കുകയാണ് തന്റെ രചനകളിലൂടെ ഈ കവി.

ജോയിച്ചന്‍ പുതുക്കുളം

Share

Leave a Reply

Your email address will not be published. Required fields are marked *