മാപ്പ് ഫാമിലി ബാങ്ക്വറ്റ് വര്‍ണ്ണശബളമായി

Sliders USA

ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) നടത്തിയ ഫാമിലി ബാങ്ക്വറ്റ് വന്‍ വിജയമായി. ബ്ലൂക്ക്‌സൈഡ് മാനര്‍ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ബാങ്ക്വറ്റില്‍ മാപ്പ് ഫാമിലിയെ കൂടാതെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടണ്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍ സ്വാഗതം ആശംസിച്ചു. നാല്‍പ്പത് വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനംകൊണ്ട് ഫിലഡല്‍ഫിയയിലെ മലയാളികളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയ സംഘടന യാണ് മാപ്പ് എന്ന് പ്രസിഡന്റ് അനു സ്കറിയ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലു പുന്നൂസ് എന്നിവര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. മുന്‍ പ്രസിഡന്റുമാരായ ഏലിയാസ് പോള്‍, സാബു സ്കറിയ, അലക്‌സ് അലക്‌സാണ്ടര്‍, ജോര്‍ജ് മാത്യു, വര്‍ഗീസ് ഫിലിപ്പ്, ജേക്കബ് സി. ഉമ്മന്‍, വിന്‍സെന്റ് ഇമ്മാനുവേല്‍ എന്നിവര്‍ അതാത് കാലങ്ങളിലുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

ഫോമാ നേതാക്കളായ ജോസ് ഏബ്രഹാം, അനിയന്‍ ജോര്‍ജ്, പോള്‍ സി. മത്തായി. സ്റ്റാന്‍ലി കളത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ദിയ ചെറിയാന്‍, സാബു സ്കറിയ, റെജി ഫിലിപ്പ് എന്നിവരെ പ്ലാക്ക് നല്‍കി ആദരിച്ചു. തോമസ് എം. ജോര്‍ജ്, തോമസ് ജോര്‍ജ്, ജോണ്‍സണ്‍ മാത്യു, ശ്രീജിത്ത് കോവാട്ട് എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ബാങ്ക്വറ്റിനു നേതൃത്വം നല്‍കി. ലിജോ ജോര്‍ജ് എം.സിയായി പ്രവര്‍ത്തിച്ചു. കലാപരിപാടികളും നടത്തപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് അനു സ്കറിയ (267 496 2413), ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി (201 446 5027), ട്രഷറര്‍ ഷാലു പുന്നൂസ് (203 482 9123).

Share

Leave a Reply

Your email address will not be published. Required fields are marked *