ഫോമ സ്റ്റുഡന്റ്‌സ് ഫോറം കേരളപ്പിറവിദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

USA

ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്‌സ് ഫോറം കേരളപ്പിറവിദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. നവംബര്‍ മൂന്നാം തീയതി യുടിഡി സ്ടുഡന്റ്സ് സര്‍വിസസ് അഡിഷന്‍ ഓഡിറ്റൊറിയത്തില്‍ വെയ്ച്ചു നടന്ന പ്രസ്തുത ചടങ്ങ് ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തില്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

നമ്മുടെ സംസ്കാരവും, പാരമ്പര്യവും ഈ മണ്ണിലേക്ക് പറിച്ചു നട്ട്, വെള്ളവും വളവും കൊടുത്ത്, നമ്മുടെ യുവതലമുറയെ വളര്‍ത്തുവാന്‍ മുന്നില്‍ നില്‍ക്കുന്ന ഫോമായെ പോലെയുള്ള ഒരു വലിയ മലയാളി സംഘടനയുടെ അമരത്തിരിക്കുമ്പോള്‍ തനിക്കു അതിയായ അത്മാഭിമാനമുണ്ടന്നു ഫോമ സ്റ്റുഡന്റ്‌സ് ഫോറം രൂപീകരിക്കുവാന്‍ നേതൃത്വം നല്‍കിയ ഫിലിപ്പ് ചാമത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഫോമ യുടിഡി സ്റ്റുഡന്റ്‌സ് ഫോറം പ്രസിഡന്റ്‌ വിശാല്‍ ഡി വിജയ് സ്വാഗതവും അമല്‍ മോഹന്‍ നന്ദിയും പറഞ്ഞു. ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സിജില്‍ പലയ്കലോടി, ഡോക്ടര്‍ വര്‍ഗീസ്‌ ജേക്കബ്‌, ഡാളസ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ സാം മത്തായി, ബിജു തോമസ്‌ (ലോസണ്‍ ട്രാവെല്‍സ്), ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി വിനോദ് കോണ്ടൂര്‍, ഫോമാ യൂത്ത് റെപ്രസെന്റിറ്റിവ് രോഹിത് മേനോന്‍, സ്കോട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തിരുവാതിര, വിവിധ തരം സ്കിറ്റുകള്‍, നൃത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയോടുകൂടിയ ആഘോഷങ്ങള്‍ അതിമനോഹരവും, പ്രൌഡവും, ഹൃദ്യമായിരുന്നു. വിഭവസമൃദ്ധമായ സദ്യക്കുശേഷം അരങ്ങേറിയ ഗയിമുകള്‍ക്ക് ശേഷം പരിപാടികള്‍ വിജയകരായി പര്യവസാനിച്ചു.

പന്തളം ബിജു തോമസ്‌.

Share

Leave a Reply

Your email address will not be published. Required fields are marked *