ചെറിയാന്‍ പി. വര്‍ക്കി നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: പര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാലസിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം .
ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് സ്‌നേഹസമ്പന്നനും, മാതൃകാപരമായ കുടുംബ ജീവിതത്തിലൂടെ പലവിധത്തിലും അനേകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു.
പത്‌നി പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ്.

മക്കള്‍ : സൂസന്‍ മാത്യു (മിനി) ഡാലസ്, ലിനി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്).മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍.

പൊതുദര്‍ശനം:- നവംബര്‍ 6 ചൊവ്വ വൈകീട്ടു 5 മുതൽ 9 വരെ
സ്ഥലം :- പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്,
2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040.

സംസ്കാര ശുശ്രൂഷ:- നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.45-നു
സ്ഥലം:- എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍, ഓസോൺ പാർക്ക് ന്യൂയോർക്

തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മാത്യു ജോണ്‍ : 469 877 9417, ഡോ. വര്‍ഗീസ് ചെറിയാന്‍ : 917 912 0421

Share

Leave a Reply

Your email address will not be published. Required fields are marked *