ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം ആഘോഷിച്ചു

USA

ഷിക്കാഗോ: ഒക്ടോബര്‍ 21 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, പ്രാര്‍ത്ഥനാജീവിതവും, അതിലേറെ അനാഥരിലും, അംഗവൈകല്യമുള്ളവരിലും, മാറാരോഗികളിലും യേശുക്രിസ്തുവിനെ കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടി അഘോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

ഫൊറോനാ എക്സ്സിക്കൂട്ടീവും, പ്രീ മാര്യേജ് കോഴ്‌സില്‍ പങ്കെടുത്തവരും, എല്ലാ ഇടവാംഗങ്ങളോടൊത്ത് ആഹ്ലാദപൂര്‍വ്വം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്. മിഷനറിമാരെ അളവറ്റു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബഹു. മുത്തോലത്തച്ചന്റെ ജന്മദിനം, മിഷന്‍ ഞായറാഴ്ചയാണ് ആഘോഷിച്ചത്. പരിശുദ്ധമായ ഈ ദിവ്യബലിയില്‍ അച്ചന്റെ മാതാപിതാക്കളേയും, കുടുംബാംഗങ്ങളേയും, ഇപ്പോഴത്തെ കുടുംബാംഗങ്ങളായ എല്ലാ ഇടവകക്കാര്‍ക്കുംവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിച്ചെന്നും, ചര്‍ച്ച് എക്സ്സിക്കൂട്ടീവും, ഇടവകാംഗങ്ങളും ചെയ്യുന്ന എല്ലാ സഹകരണങ്ങള്‍ക്കും മുത്തോലത്തച്ചന്‍ പ്രത്യേകം നന്ദി പറയുകയും ചെയ്തു.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.)

Share

Leave a Reply

Your email address will not be published. Required fields are marked *