സ്കൂള്‍ ബസില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചിത്രം ഫെയ്‌സ് ബുക്കിലിട്ടതില്‍ മാപ്പ് പറഞ്ഞു

Sliders

കാറ്റി (ടെക്‌സസ്): നാഷണല്‍ സ്കൂള്‍ ബസ് സേഫ്റ്റി ആഘോഷത്തിന്റെ ഭാഗമായി ബസില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ചിത്രം ഫെയ്‌സ്ബുക്കിലിട്ട കാറ്റി ഇന്‍ഡിപെന്റണ്ട് സ്കൂള്‍ ഡിസ്ട്രിക്റ്റ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒടുവില്‍ നടപടിയില്‍ പരസ്യമായി മാപ്പപേക്ഷിച്ചു.

ലോക്കല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരസ്യം വിദ്യാര്‍ഥികളെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ മാപ്പപേക്ഷയുമായി രംഗത്തിറങ്ങിയത്.

ചിത്രം പ്രസിദ്ധീകരിച്ചതിനു താഴെ ഓര്‍ക്കുക ഇതാണ് നാഷണല്‍ സ്കൂള്‍ സേഫ്റ്റി വീക്ക് എന്ന അടിക്കുറിപ്പാണ് മാതാപിതാക്കളെ കൂടുതല്‍ പ്രകോപിപ്പിച്ചത്.തിങ്ങിനിറഞ്ഞ ബസ്സില്‍ യാത്ര ചെയ്താല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചതെന്ന് ലോക്കല്‍ പൊലീസിന്റെ ന്യായീകരണം അംഗീകരിക്കാനാവാത്തതാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

വിദേശ വിദ്യാര്‍ഥികളെ തരം താഴ്ന്ന നിലയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളുടെ മനസിക നിലയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎസ്‌സി വിദ്യാര്‍ഥിയുടെ മാതാവ് അഭിപ്രായപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഫെയ്‌സ് ബുക്കില്‍ നിന്നും ഈ പടം പിന്‍വലിച്ചു മാപ്പപേക്ഷ നടത്തുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *