ഫോമയുടെ കേരളപ്പിറവി ദിനാശംസകള്‍

Sliders 2 USA

ഡാളസ്: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു. ഒരു മഹാപ്രളയത്തിന്റെ ദുരിതക്കയത്തില്‍ നിന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നീന്തിക്കയറിയ നമ്മള്‍ ലോകജനതയ്ക്ക് തന്നെ മാതൃകയാവുകയാണ്. “ഞാനും നിങ്ങളോടൊപ്പം” ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.

പ്രളയാനന്തര നവകേരള നിര്‍മ്മിതിയില്‍ അമേരിക്കന്‍ മലയാളികളുടെ പൂര്‍ണ്ണപിന്തുണ ഇതിനോടകം നമ്മള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫോമായുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായ ഫോമാ വില്ലേജുകള്‍ മൂന്നു ജില്ലകളിലായി പടുത്തുയര്‍ത്തും. ഇതിന്റെ ഗുണഭോക്താക്കള്‍ പ്രളയ ദുരിതം അനുഭവിച്ചവരായിരിക്കും.

ഫോമാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്. വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും ഫോമാ പ്രസിഡന്റിനോടൊപ്പം അമേരിക്കന്‍ മലയാളികള്‍ക്ക് കേരളപ്പിറവി ആശംസിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *