പ്രളയ ബാധിത പ്രദേശത്ത് സാന്ത്വനത്തിന്റെ കൈകളുമായി ‘നന്മ’ (NANMMA)

Sliders USA

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സു (NANMMA) മായി സഹകരിച്ചു കൊണ്ട് റിയല്‍ ഫോക്കസ് ആര്‍ട്‌സ് & സ്പോര്‍ട്സ് ക്ലബ്ബ് (RFC) മലപ്പുറം ജില്ലയിലെ വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ സംഘടിപ്പിച്ച ഫ്ലാഗ് ഓഫ് പരിപാടി കോട്ടക്കല്‍ എം‌എല്‍‌എ പ്രൊഫ. ആബിദ് ഹുസൈല്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും കായികരംഗത്തും നിരവധി നേട്ടങ്ങള്‍ കൈവരിച്ച കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ ഫോക്കസ് ആര്‍ട്‌സ് & സ്പോർട്സ് ക്ലബും അമേരിക്കയില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി മുസ്ലിം നെറ്റ്‌വര്‍ക്കുകളുടെ കൂട്ടായ്മയായ ‘നന്മ’യുമായി സഹകരിച്ചുകൊണ്ടാണ്‌ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശത്ത് ദുരിത ബാധിതരായ നൂറോളം കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത്. ചങ്കുവെട്ടി മിനി റോഡില്‍ നടന്ന പരിപാടിയില്‍ കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍, നന്മ കേരള കോഓര്‍ഡിനേറ്റര്‍ സഫ്‌വാന്‍ മഠത്തില്‍, ക്ലബ്ബ് പ്രസിഡന്റ് അസൈന്‍ എടയാടന്‍, കൗണ്‍സിലര്‍മാരായ സുലൈമാന്‍ പാറമ്മല്‍, യൂസുഫ് എടക്കണ്ടന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് ഉപദേശക സമിതി അംഗങ്ങളായ വിലങ്ങലില്‍ ബാവ, മൊയ്‌ദീകുട്ടി തൈക്കാടാന്‍ ,കല്ലന്‍കുന്നന്‍ ഇസ്മായില്‍ എന്നിവരും ശരീഫ് മോന്‍, നാസര്‍ എന്നിവര്‍ ആശംസകള്‍ നേർന്നു. ക്ലബ്ബ് ഭാരവാഹികളായ സുഹൈല്‍ നടുത്തൊടി, ഷാജഹാന്‍ എടയാടന്‍, ഷഫീക് കോങ്ങപ്പള്ളി, മൊയ്‌ദീന്‍ കുനിക്കകത്തു, സകീര്‍ പുതുക്കിടി, നിസാര്‍ മച്ചിഞ്ചേരി, ശിഹാബ് എടയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യു.എ. നസീര്‍

Share

Leave a Reply

Your email address will not be published. Required fields are marked *