പിറ്റ്‌സ്ബര്‍ഗ് ജൂതപള്ളിയില്‍ വെടിവെപ്പ്: 11 പേര്‍ കൊല്ലപ്പെട്ടു, .ആറ് പേര്‍ക്കു പരിക്ക്

USA

പിറ്റ്സ്ബര്‍ഗ്: പെൻസിൽവാനിയ പിറ്റ്സ്ബര്‍ഗ് ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ ശനിയാഴ്ച കാലത്തു ഉണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും .ആറ് പേര്‍ക്കു പരികേൾക്കുകയും ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ നാലു പോലീസ് ഓഫീസര്‍മാരും ഉൾപ്പെടുന്നു.കൊല്ലപ്പെട്ടവരുടെ പേരുവിവരം പോലീസ് പുറത്തു വിട്ടിട്ടില്ല വെടിവെപ്പ് നടന്ന സമയത്ത് നിരവധിപേര്‍ സിനഗോഗില്‍ ഉണ്ടായിരുന്നു. പോലീസിന്റെ വെടിയേറ്റ റോബ് ബോവേഴ്സ് (46)എന്ന അക്രമിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു .ഗുരുതരമായായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പള്ളിയിൽ നിന്നു ഇരുപത്തിയഞ്ചു മൈൽ ദൂരത്തിലുള്ള അപ്പാർട്മെന്റിലാണ് റോബർട്ട താമസിച്ചിരുന്നത്.
പിറ്റ്‌സ്ബര്‍ഗ് നഗരത്തിലെ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ സിനഗോഗില്‍ പ്രാദേശികസമയം ശനിയാഴ്ച രാവിലെ പത്തിനാണ് അക്രമി തോക്കുമായി എത്തിയത്. ഈ സമയം സിനഗോഗില്‍ പ്രതിവാര സാബത്ത് ചടങ്ങുകള്‍ നടക്കുകയായിരുന്നു. അമേരിക്കയുടെ ചരിത്രത്തിൽ യഹൂദര്‍ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണിതെന്നു പോലീസ് ചീഫ് പറഞ്ഞു .
എല്ലാ യൂദന്മാരും ചാകണം എന്നാക്രോശിച്ചു അക്രമി വെടിയുതിർത്തതെന്നു ദ്ര് ക്‌സാക്ഷികൾ പറഞ്ഞു . സ്ഥലത്തെത്തിയ പോലീസിനു നേര്‍ക്കും ഇയാൾ വെടിയുതിര്‍ത്തിരുന്നു.
പ്രസിഡന്റ് ട്രമ്പിനോട് എതിര്‍പ്പുള്ള പ്രതി ട്രമ്പിനെ യഹൂദരാണ് നിയന്ത്രിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
അക്രമത്തെ പ്രസിഡന്റ് ട്രമ്പും മറ്റു നേതാക്കളും അപലപിച്ചു. ആന്റി-സെമിറ്റിസത്തിനുഅമേരിക്കയില്‍ സ്ഥാനമില്ലെന്നു ട്രമ്പ് പറഞ്ഞു.പ്രതിയെ പിടികൂടാൻ സഹകരിച്ച പോലീസ് ഉദ്യോഗസ്‌ഥരെ ട്രമ്പ് അഭിനന്ദിച്ചു പരിക്ക്
ഭീകരതക്കെതിരെ അമേരിക്കൻ ജനത ഒറ്റക്കെട്ടായി നിൽക്കണമെന്നും ട്രംപ് അഭ്യർത്ഥിച്ചു
ജൂതമതക്കാരനായ ജറീഡ് കുശനെറെ വിവാഹം ചെയുന്നതിനു മുന്പേ ജൂത മതത്തിലേക്ക് പരിവർത്തനം ചെയ്ത ട്രംപിന്റെ മകൾ ഇവൻക ഈ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു .

Share

Leave a Reply

Your email address will not be published. Required fields are marked *