Wednesday, November 21, 2018
Home > Sliders 1 > ഡിട്രോയിറ്റ് മാര്‍ത്തോമാ കണ്‍വന്‍ഷന്‍ മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യും

ഡിട്രോയിറ്റ് മാര്‍ത്തോമാ കണ്‍വന്‍ഷന്‍ മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്യും

ഡിട്രോയിറ്റ്: മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 27 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ മാര്‍ത്തോമാ സഭയുടെ മുംബൈ ഭദ്രാസനാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. മനോജ് ഇടിക്കുള കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

ഈവര്‍ഷത്തെ കണ്‍വന്‍ഷന്റെ പഠന വിഷയം “ബ്ലസ്ഡ് ടു ബി എ ബ്ലസിംഗ്’ (Blessed to be a blessing) എന്നതാണ്. ഒക്‌ടോബര്‍ 28 കുടുംബ ഞായറായി ആഘോഷിക്കും. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവക ഗായകസംഘം കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവക “ആത്മീയ ഗീതങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് – മലയാളം ക്രിസ്തീയ ഗാനങ്ങള്‍ അടങ്ങിയ പാട്ട് പുസ്തകത്തിന്റേയും, ഇടവകയുടെ ഫോട്ടോ ഡയറക്ടറിയുടേയും പ്രകാശനം മാര്‍ തിയഡോഷ്യസ് നിര്‍വഹിക്കും. ഏവരേയും ഈ കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ. ജോജി ഉമ്മന്‍ ഫിലിപ്പ് അറിയിച്ചു.

അലന്‍ ചെന്നിത്തല

Share

Leave a Reply

Your email address will not be published. Required fields are marked *