മാര്‍ക്ക് രണ്ടാം ഗഡു കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈമാറി

Kerala

നമ്മുടെ ജന്മഭൂമിയായ കേരളത്തില്‍ അപ്രതീക്ഷമായി എത്തിയ മഹാപ്രളയ വും പേമാരിയും ദുരിതംവിതച്ച ആലപ്പുഴജില്ലയിലെ മുട്ടാര്‍പ്രദേശങ്ങളില്‍ വീടുകളും വീട്ടുപകരണങ്ങ ളും നഷ്ട്ടപെട്ട 10കുടുംബങ്ങള്‍ക്ക് പ്രസിഡണ്ട്‌ജോസ്അക്കക്കാട്ട് നേതൃത്വം നല്‍കുന്ന മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) എന്ന സം ഘടനയുടെ പ്രളയ ദുരിതാശ്വാസനിധിയിലൂടെ സമാഹരിച്ചുകൊണ്ടിരിക്കുന്ന തുകയില്‍നിന്നും രണ്ടാംഗഡു വിതരണം ചെയ്തു.

ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒഴിവാക്കിപകരം ഒരുഓണകൂട്ടായ്മയിലൂടെ കേരളത്തില്‍ദ ുരിതബാധിതര്‍ക്ക് ഒരുകൈത്താങ്ങാകാന്‍ മാര്‍ക്കിന്റെ കമ്മിറ്റിഅംഗങ്ങള്‍ തീരുമാനിക്കുകയും അപ്രകാരം ആഗസ്റ്റ് 17ന് ക്ലാര്‍ക്ക്‌സ് ടൗണ്‍ റീഫോം ചര്‍ച്ചില്‍ നടന്ന പരിപാടികള്‍ റവ. പി.ടി. കോശിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുകയൂം ചെയ്തു. കേരളത്തില്‍ദുരിതം അനുഭവിക്കുന്നവര്‍ക്കും പ്രളയത്തില്‍ മരിച്ചവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തി. ഓണകൂട്ടായ്മയിലൂടെ ദുരിതാശ്വാസനിധിയിലേക്കുള്ള ആദ്യസംഭാവന പി.റ്റി. തോമസ്‌നല്കി ഈമഹാസംരംഭം വന്‍വിജയമാക്കി തീര്‍ക്കുകയും ചെയ്തു.

മാര്‍ക്കിന് ലഭിച്ചു കൊണ്ടിരിക്കുന്ന സംഭാവനകളുടെ രണ്ടാംഗഡുവീടുകളും വീട്ടുപകരണങ്ങ ളും നഷ്ട്ടപെട്ട ആലപ്പുഴ ജില്ലയിലെ മുട്ടാര്‍പ്രദേശങ്ങളിലുള്ള അര്‍ഹരായ10കുടുംബങ്ങള്‍ക്ക് മുട്ടാര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് മാത്തുക്കുട്ടി ഈപ്പന്‍ സ്രാമ്പിക്കല്‍, മുട്ടാര്‍ വികസനസംഘം പ്രസിഡണ്ട് ജോസ്കുട്ടി മണലില്‍തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിതരണംചെയ്തു. ഇതിനു നേതൃത്വംനല്‍കിയ എല്ലാവര്ക്കും മാര്‍ക്ക് കമ്മിറ്റിഅംഗങ്ങള്‍ നന്ദിരേഖപ്പെടുത്തി.

ആദ്യ ഗഡുഇടുക്കിയില്‍ മാണിയാറന്‍കുടിയിലെ പെരുങ്കാലാ യില്‍ ഉരുള്‍പൊട്ടല്‍മൂലംഭവനങ്ങള്‍ നഷ്ടമായകുടുംബങ്ങള്‍ക്ക് മണിയാറന്‍ കുടിപള്ളിവികാരി ഫാ. ജിന്‍സ് കാരക്കാട്ട് ,വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ റീത്ത സൈമണ്‍, സ്കൂള്‍പ്രിന്‍സിപ്പള്‍ സ്റ്റാന്‍ലി, ജിന്‍സി റോജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അര്‍ഹരായ 14 കുടുംബങ്ങള്‍ക്ക് കഴിഞ്ഞമാസം സെപ്റ്റംബറില്‍ വിതരണം ചെയ്തിരുന്നുവെന്നുള്ളത് ഒരിക്കല്‍ കൂടിസന്തോഷത്തോടുകൂടി അറിയിക്കുന്നു.

പ്രളയദുരിതം അനുഭവിക്കുന്നവരില്‍നിന്നുംഇപ്പോഴുംഅപേക്ഷകള്‍ ലഭിച്ചുകൊണ്ടിര ിക്കുകയാണ്. ഏറ്റവും അര്‍ഹരായവര്‍ക്ക് സാമ്പ ത്തികസഹായങ്ങള്‍ ഉടനെലഭ്യമാക്കുമെന്ന് മാര്‍ക്ക്പ്രസിഡണ്ട ജോസ് അക്കക്കാട്ട് അറിയിച്ചു.

ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക്എന്നമലയാളി സംഘടനചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യപരിഗണന നല്‍കുന്നത്. ഇതിനുമുമ്പുംമാര്‍ക്കിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വഴി കേരളത്തില്‍ ദുരിതരായവര്‍ക്ക് വിവിധസാമ്പത്തിക സഹായങ്ങള്‍ചെയ്യുവാന്‍ മാര്‍ക്കിന്കഴിഞ്ഞീട്ടുണ്ട്. മാര്‍ക്കിന്റെ ഈസത്കര്‍മങ്ങള്‍ക്ക് എല്ലാസാമ്പത്തിക സഹായ വുംനല്‍കി കൊണ്ടിരിക്കുന്ന റോക്ക്‌ലാന്‍ഡ്കൗണ്ടിയിലെ സുമനസുകള്‍ക്ക് എത്രനന്ദിരേഖപ്പെടുത്തിയാലും മതിയാകില്ല. ഇനിയും ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും (www.gofundme.com/marc-ny-kerala-flood-relief) നേരിട്ടുംസംഭാവനകള്‍ നല്‍കാവുന്നതാണ്.

മാര്‍ക്കിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക ്പ്രസിഡണ്ട് ജോസ് അക്കക്കാട്ട്, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ട്രെഷറര്‍ വിന്‍സന്‍റ് ജോണ്‍എന്നിവരും കമ്മിറ്റിഅംഗങ്ങളായ തോമസ് അലക്‌സ് ,ജേക്കബ് ചൂരവടി , സണ്ണി കല്ലൂപ്പാറ , സിബി ജോസഫ്, സന്തോഷ് മണലില്‍, മാത്യു വര്‍ഗീസ്, ജീജോ ആന്റണി, ബെന്നി ജോര്‍ജ്, സോണി ജോസ് എന്നിവരുംനേതൃത്വം നല്‍കുന്നു.

തോമസ് അലക്‌സ്

Share

Leave a Reply

Your email address will not be published. Required fields are marked *