കോട്ടയം അസോസിയേഷന്റെ പ്രളയ ദുരിദാശ്വാസ ധനസഹായ വിതരണം നടത്തി

Uncategorized

അമേരിക്കയിലെ മലയാളി ജീവകാരുണ്യസംഘടനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫിലാഡല്‍ഫിയ കോട്ടയം അസോസിയേഷന്‍ പള്ളം വൈഎംസിഎയുമായി സഹകരിച്ചു നടത്തിയ ഒന്നാംഘട്ട പ്രളയദുരിദാശ്വാസ ധനസഹായവിതരണം കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കോട്ടയം അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുകയുംചെയ്തു. പള്ളം വൈഎംസിഎ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ കോട്ടയം അസോസിയേഷന്‍ കേരളത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന മുന്‍ പ്രസിഡണ്ട് ഇട്ടിക്കുഞ്ഞ് എബ്രഹാം അധ്യക്ഷത വഹിച്ചു. കോട്ടയം ഡിസിസി മുന്‍ പ്രസിഡന്റ് കുര്യന്‍ ജോയി, കോട്ടയം അസോസിയേഷന്‍ മുന്‍പ്രസിഡന്റ് പി. വി ചെറിയാന്‍, കുര്യാക്കോസ് കറുകച്ചേരില്‍, ജോസ് പള്ളിക്കുന്നേല്‍, സാബുപള്ളി വാതുക്കല്‍, മോളി ജോണ്‍, ജോര്‍ജ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു,

കോട്ടയം അസോസിയേഷന്‍ അംഗം കുര്യാക്കോസ് എബ്രഹാം വന്നുചേര്‍ന്ന എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തി. പേരൂര്‍, നാട്ടകം, കുമരകം, ആര്‍പ്പൂക്കര, ചെങ്ങളം പ്രദേശങ്ങളിലുള്ള ഇരുപത്തേഴുകുടുംബങ്ങള്‍ക്ക് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചതങ്ങളുടെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ധനസഹായംനല്‍കി.

അമേരിക്കയില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിവരുന്ന ഇട്ടിക്കുഞ്ഞ് എബ്രഹാമിനും അദ്ദേഹത്തിന്റെ പത്‌നി കുഞ്ഞുമോള്‍ എബ്രഹാമിനും കോട്ടയം അസോസിയേഷന്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രളയ ദുരിദബാധിധര്‍ക്കുള്ള രണ്ടാംഘട്ട ധനസഹായം ഉടന്‍തന്നെ നടത്തുന്നതായിരിക്കുമെന്നു അസോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ് അറിയിച്ചു.സാബു ജേക്കബ് (പി.ആര്‍.ഒ, കോട്ടയം അസോസിയേഷന്‍) അറിയിച്ചതാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *