Sunday, December 16, 2018
Home > USA > ഫ്‌ളോറിഡ ഷോപ്പിങ് മാളില്‍ വെടിവെപ്പ് രണ്ടു മരണം

ഫ്‌ളോറിഡ ഷോപ്പിങ് മാളില്‍ വെടിവെപ്പ് രണ്ടു മരണം

ഫ്‌ളോറിഡ :ഫ്‌ളോറിഡ ഷോപ്പിംഗ് മാളില്‍ ചൊവ്വാഴ്ച്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫോര്‍ട്ട് മയേഴ്‌സ് പോലീസ് അറിയിച്ചു.

ബെല്‍ ടവറിനു സമീപം നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു .ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഒരു സ്ത്രീ യുടെ മകന്‍ വെടിയേറ്റു മരിച്ചതായും ഭര്‍ത്താവിന് നെഞ്ചില്‍ വെടിയേറ്റതായും റിപോര്‍ട്ടുണ്ട് .മരിച്ച രണ്ടാമത്തെയാള്‍ ഇയാളാണോയെന്നു വ്യക്തമല്ലെന്നും അറിയുന്നു .പോലീസ് പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിത്തെപ്പടുത്തിയിട്ടണ്ട് .

പി പി ചെറിയാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *