രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

World

സ്‌റ്റോക്ക്‌ഹോം: രസതന്ത്രത്തിനുള്ള 2018ലെ നെബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞരായ ഫ്രാന്‍സെസ്. എച്ച്. അര്‍ണോള്‍ഡ്, ജോര്‍ജ്. പി. സ്മിത്ത്, സര്‍ ഗ്രിഗറി .പി. വിന്റര്‍ എന്നിവര്‍ക്കാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍സൈമുകളുടെ പരിണാമം, ബാക്ടീരിയോഫാഗുകള്‍ എന്നിവയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. എന്‍സൈമുകളെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് ഫ്രാന്‍സെസ്. എച്ച്. അര്‍ണോള്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ ജൈവ ഇന്ധനങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ ഉണ്ടാക്കാന്‍ സഹായിച്ചു. ഇവര്‍ക്കാണ് പുരസ്‌കാരത്തുകയുടെ പകുതിയും ലഭിക്കുക. രസതന്ത്ര നൊബേല്‍ തേടുന്ന അഞ്ചാമത്തെ വനിതയാണു ഫ്രാന്‍സെസ് എച്ച്.അര്‍ണോള്‍ഡ്.

ബാക്ടീരിയോഫാഗുകളെപ്പറ്റി നടത്തിയ പഠനമാണ് ജോര്‍ജ് സ്മിത്തിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. വൈറസ് ബാധയുണ്ടാകുന്ന ബാക്ടീരിയകളാണ് ബാക്ടീരിയോഫാഗുകള്‍. ഇവ പുതിയ തരത്തിലുള്ള പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കും. സമാനമായ പഠനാണ് സര്‍ ഗ്രിഗറി വിന്ററും നടത്തിയത്. ബാക്ടീരിയോഫാഗുകളെ ഉപയോഗിച്ച് പുതിയ മരുന്നുകള്‍ ഉണ്ടാക്കാമെന്നാണ് ഇദ്ദേഹം തെളിയിച്ചത്. ലിംഫ് ഗ്രന്ഥികളെ ബാധിക്കുന്ന മെറ്റാസ്റ്റിക് കാന്‍സറിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ഇവരുടെ പഠനം സഹായകരമായി.

Share

Leave a Reply

Your email address will not be published. Required fields are marked *