Tuesday, December 11, 2018
Home > Cinema > വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ വിടവാങ്ങി

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ വിടവാങ്ങി

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ വിടവാങ്ങി. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മാസം 25ാം തീയതി ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെടുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരപരുക്കുകളോടെ ചികിത്സയിലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *