Sunday, December 16, 2018
Home > Kerala > ടി.വി. തോമസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

ടി.വി. തോമസ് കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

റാന്നി: യാക്കോബായ സുറിയാനി സഭയിലെ സീനിയര്‍ വൈദികനും മുന്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായിരുന്ന ഉതിമൂട് തറയില്‍ റവ. ടി.വി. തോമസ് കോര്‍ എപ്പിസ്‌കോപ്പ (91) നിര്യാതനായി. സംസ്കാരം പിന്നീട്.

പരേതന്‍ മാന്തളിര്‍ തറയില്‍ കുടുംബാംഗം. ഭാര്യ: തങ്കമ്മ തോമസ് (റിട്ടയേഡ് ഹെഡ്മിസ്ട്രസ്) ഉതിമൂട് മേലേതോപ്പില്‍ കുടുംബാംഗം. പോലീസ് സേനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ നിന്നു വിരമിച്ച ശേഷം വൈദികനായ പരേതന്‍ മുന്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗം, തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി, ഭദ്രാസന കൗണ്‍സിലംഗം, വിശ്വാസ സംരക്ഷണ സമിതി, മര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്‍റ്, പോലീസ് ഓഫീസേഷ്‌സ് പെന്‍ഷന്‍ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുമ്പമണ്‍ ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *