ജര്‍മന്‍ റെയില്‍വേ റിപ്പെയറിംഗിന് പ്രധാന ലൈനുകള്‍ അടക്കുന്നു

World

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ അടുത്ത വര്‍ഷം 2019 ല്‍ പ്രധാന ഇന്റര്‍സിറ്റി എക്‌സ്പ്രസ് റെയില്‍വേ ലൈനുകള്‍ റിപ്പെയറിംഗിനായി അടക്കുന്നു. 1991 ല്‍ പണിത ഇന്റര്‍സിറ്റി എക്‌സ്പ്രസ് റെയില്‍വേ ലൈനുകളാണ് റിപ്പെയറിംഗിനായി അടക്കുന്നത്.

ഇങ്ങനെ അടക്കുന്നതില്‍ പ്രധാന ലൈനുകള്‍ താഴെപ്പറയുന്നവയാണ്:
1. Hannover-Göttingen (11.6.2019 apXÂ 14.12.2019 hsc)
2. Mannheim-Stuttgart (10.4.2020 bis 31.10.2020)
3. Göttingen-Kassel (23.4.2021 apXÂ 15.7.2021 hsc)
4. Fulda-Würzburg (Year 2022, I|Xy XobXn {]Jym]n¨nÃ)
5. Kassel-Fulda (Year 2023, I|Xy XobXn {]Jym]n¨nÃ)

അടുത്ത വര്‍ഷം ജര്‍മന്‍ റെയില്‍ ഉപയോഗിച്ച് ടൂറിസ്റ്റ്, ബിസിനസ് ട്രിപ്പുകള്‍ നടത്താന്‍ പ്ലാന്‍ ചെയ്യുന്ന വിദേശരാജ്യ സഞ്ചാരികള്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജര്‍മന്‍ റെയില്‍വേ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക.
ടെലഫോണ്‍: 0049-180 6 996633.

ജോര്‍ജ് ജോണ്‍

Share

Leave a Reply

Your email address will not be published. Required fields are marked *