Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

അവർക്കൊപ്പം മുവി നിറഞ്ഞു കവിഞ്ഞ സദസിൽ ന്യൂ യോർക്കിൽ റിലീസ് ചെയ്തു

ന്യൂ യോർക്ക് :അവർക്കൊപ്പം എന്ന മൂവി അമേരിക്കയിൽ റിലീസ് ചെയ്തപ്പോൾ തന്റെ കഥകൾക്കും കഥാപാത്രങ്ങൾക്കും ജീവന്റെ തുടിപ്പുകള്‍ നല്‍കിയ ഗണേഷ് നായർ എന്ന കലാകാരന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാകുന്നു .വ്യത്യസ്താമായ ഒരു കഥകൊണ്ടു വേറിട്ട് നിൽക്കുന്ന അവർക്കൊപ്പം നൂതന അവതരണത്തിലൂടെ നമ്മുടെ സംസ്‌കാരം നമുക്ക് കാണിച്ചുതരുന്നു. ചിത്രത്തിന്റെ ഓരോ സീനുകളും കലാഹൃദയമുള്ളവരെ കീഴടക്കുന്നു. കണ്ടവരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു ഇത്രയും നല്ലതാവും എന്ന് പ്രേതിക്ഷിച്ചില്ല.

ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥ കലാകാരനാകാനാകൂ എന്ന് അവർക്കൊപ്പം എന്ന ചിത്രങ്ങളില്‍ കൂടി നമുക്ക് മനസിലാക്കാം. കാരണം ഈ ചിത്രത്തിൽ ഉടനീളം വര്‍ണ്ണങ്ങളിൽ ലാളിച്ച ഒരു ദൈവിക സ്പര്‍ശം കാണാം.സൂപ്പര്‍താരങ്ങളുടെ പടങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജിവിക്കുന്നത്. ഇതിനിടയിലാണ് ഒരു പുതുമുഖത്തിന്റെ സിനിമ നിറഞ്ഞ സദസിൽ റിലീസ് ചെയ്തത്.

വളരെ വ്യത്യസ്തമായ പ്രമേയത്തിൽ പുർണ്ണമായും അമേരിക്കൻ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന അവർക്കൊപ്പം എന്ന സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഗണേശ് നായർ ആണ്. പ്രവാസി മലയാളികൾ ആയ അജിത് എൻ.നായർ ആണ്തിരക്കഥയും, കൊച്ചുണ്ണി ഇളവൻ മഠം (എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ), മനോജ് നമ്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി), ലിൻസെൻറ് റാഫേൽ (എഡിറ്റിംഗ്) ഷാജൻ ജോർജ് ( അസിസ്റ്റന്റ്റ് ഡയറക്ടർ), ശ്രീ പ്രവീൺ (അസിസ്റ്റന്റ്റ് ഡയറക്ടർ), അവർക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാർട്ടിൻ മുണ്ടാടനൊപ്പം റെജി ഫിലിപ്, എബി ജോൺ ഡേവിഡ് എന്നിവരാണ്. പാർത്ഥസാരഥി പിള്ള (കാസ്‌റ്റിങ് ഡയറക്ടർ), ചിത്രത്തിന്റെ മീഡിയ ലൈസൻ, ജയരാജ് ഋഷികേശൻ നായർ തുടങ്ങി ഒട്ടനവധി പ്രതിഭകൾ ഈ ചിത്രത്തിന്റെ അണിയറയിൽ കലാപാടവം തെളിയിച്ചിരിക്കുന്നു.

ശ്രുതിലയ ബാൻഡ് ചിക്കാഗോ ചിത്രത്തിൽ ഭാഗമാകുന്നു . ഹാപ്പി റൂബിസ് സിനിമയാണ് ‘അവർക്കൊപ്പം ‘ തീയറ്ററുകളിൽ എത്തിക്കുന്നത് .

ഈ ചിത്രത്തിന്റെ റിലീസ് വേളയിൽ പല സന്ദർഭങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണ വേളയിൽ സഹായങ്ങൾ ചെയ്തുതന്ന വിനോദ് കെ.ആർ,കെ, റെവ. ഫാ. ജോസ് കണ്ടത്തിക്കുഴിയിൽ, ഡോ. ജയനരയണൻ, റെവ. ഫാ.തതവോസ്‌ അരവിന്ദ്, ബിജു പ്രവീൺ, എബിസൺ എബ്രഹാം, അരവിന്ദ് ജി. പദ്മനാഭൻ, സുരേന്ദ്രൻ നായർ ,ഗിരീഷ് നായർ,വിൽസൺ ഡാനിയേൽ ,കുമ്പളത്തു പദ്മകുമാർ ,ഗോപൻ ജി.നായർ, ജയദേവ് നായർ ,ഡോ .പദ്മജ പ്രേം , ഡോ .രാമചന്ദ്രൻ, ഡോ .ഫ്രാൻസിസ് ക്ളമൻറ്‌ ,അപ്പുക്കുട്ടൻ പിള്ള ,ജനാർദ്ദനൻ തോപ്പിൽ, നന്ദകുമാർ , ആന്റോ വർക്കി , വിജയമ്മ നായർ , ഡോക്ടർ പ്രഭ കൃഷ്ണൻ , ഷൈനി ജോർജ്, കെ.ജെ. ഗ്രഗറി , വർഗീസ് പോത്താനിക്കാട് എന്നിവരെ അനുമോദിച്ചു.

റോക്‌ലാൻഡ് കൗണ്ടിയിലുള്ള മാവേലി സിനിമാസ്സിലും ,ലോങ്ങ് ഐലൻഡ് ബെൽമോർ പ്ലേഹൗസ് തീയേറ്റർ , എഡിസൺ ബിഗ് സിനിമാസ്സിലും അവർക്കൊപ്പം സിനിമ ഈ വീക്കെന്റിൽ കാണാൻ സാധിക്കുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *