Saturday, October 20, 2018
Home > India > ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി അന്തരിച്ചു

ഡിഎംകെ അധ്യക്ഷൻ എം. കരുണാനിധി അന്തരിച്ചു

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മരണവേളയിൽ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങളും ഡിഎംകെയുടെ മുതിർന്ന നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. വൻജനാവലിയാണ്ആശുപത്രിക്കു മുന്നിലുള്ളത്. ചെന്നൈ നഗരത്തിൽ സുരക്ഷയ്ക്കായി വൻതോതിൽ പൊലീസുകാരെ നിയോഗിച്ചു.

മൂന്നു ഭാര്യമാർ: പരേതയായ പത്മാവതി അമ്മാൾ, രാജാത്തി അമ്മാൾ, ദയാലു അമ്മാൾ. മകൻ എം.കെ.സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി കണ്ട അദ്ദേഹം മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. മകൾ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവം. മറ്റു മക്കൾ: എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെൽവി.

Share

Leave a Reply

Your email address will not be published. Required fields are marked *