ശിക്ഷ

Cinema Charithram

അസിം കമ്പനിയുടെ ബാനറിൽ മുഹമ്മദ് ആസം നിർമിച്ച മലയാളചലച്ചിത്രമാണ് ശിക്ഷ. ജിയോപിക്ച്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഫെബ്രുവരി 6-ന് പ്രദർശനം തുടങ്ങി.

സുരേന്ദ്രന്‍ നല്ലവനും ശുദ്ധഹൃദയനുമായിരുന്നു. തന്‍റെ ഭാര്യാസഹോദരനുമായി ഭാര്യയുടെ ഓഹരി സംബന്ധിച്ചുള്ള കേസ്സ് തനിക്ക് പ്രതികൂലമായ വിധിയുണ്ടായതു മുതല്‍ സുരേന്ദ്രന്‍റെ സ്വഭാവത്തിലും അല്‍പ്പം മാറ്റം സംഭവിച്ചു. രാമുണ്ണിമേനോനോട് എങ്ങിനേയും പ്രതികാരം ചെയ്തേ അടങ്ങൂ എന്നൊരു വൈരാഗ്യബുദ്ധി സുരേന്ദ്രനിലുണ്ടായി. സുരേന്ദ്രന്‍റെ ഭാര്യ മീനാക്ഷിയും മേനോന്‍റെ ഭാര്യ തങ്കമ്മയും ഒരേ ആശുപത്രിയില്‍ വെച്ചു പ്രസവിക്കാനിടയായി. സുരേന്ദ്രന്‍ ആ തക്കം ശരിക്കും പ്രയോജനപ്പെടുത്തി. ആരും അറിയാതെ കുഞ്ഞുങ്ങളെ പരസ്പരം മാറ്റിക്കിടത്തി.

തുടര്‍ന്നുണ്ടാകുന്ന കഥാമുഹൂര്‍ത്തങ്ങളാണ് ശിക്ഷ എന്ന സിനിമയില്‍.

സത്യന്‍, പ്രേം നസീർ, കെ.പി. ഉമ്മർ, അടൂർ ഭാസി, ടി.എസ്. മുത്തയ്യ, സാധന, ഷീല, ടി.ആർ. ഓമന, കവിയൂർ പൊന്നമ്മ, വിജയശ്രീ, വിജയ ചന്ദ്രിക എന്നിവരാണ് അഭിനേതാക്കള്‍.

സംവിധനം – എൻ. പ്രകാശ്
നിർമ്മാണം – എം. അസീം
ബാനർ – അസിം കമ്പനി
കഥ്, തിരക്കഥ, സംഭാഷണം – തോപ്പിൽ ഭാസി
ഗാനരചന – വയലാർ
സംഗീതം – ജി. ദേവരാജൻ
സിനീമാട്ടോഗ്രാഫി – എസ്.ജെ. തൊമസ്
ചിത്രസംയോജനം – കെ. നാരായണൻ
കലാസംവിധാനം – ആർ.ബി.എസ്. മണി
ഗാനരചന – വയലാർ രാമവർമ
സംഗീതം – ജി. ദേവരാജൻ

Share

Leave a Reply

Your email address will not be published. Required fields are marked *