Saturday, October 20, 2018
Home > Novena > വേളാങ്കണ്ണി മാതാവിനോടുള്ള പ്രാര്‍ഥന

വേളാങ്കണ്ണി മാതാവിനോടുള്ള പ്രാര്‍ഥന

ഓ, പരിശുദ്ധ കന്യകാമറിയമേ, യേശുവിന്‍റെ നിര്‍മല മാതാവിയിരിക്കുവാന്‍ പരിശുദ്ധ പരമ ത്രിത്വം അങ്ങയെ ആദിയില്‍തന്നെ തിരഞ്ഞെടുത്തുവല്ലോ. ഞങ്ങളുടെ കര്‍ത്താവിന്‍റെ മനുഷ്യാവതാര നിമിഷത്തിലും ഒമ്പതുമാസം തിരുവുദരത്തില്‍ അവിടുത്തെ വഹിച്ചപ്പോഴും അങ്ങേയ്ക്കുണ്ടായ സന്തോഷം അങ്ങയുടെ ഭക്തനായ ഈ വിനീത ദാസന്‍ (ദാസി) അങ്ങയെ ഓര്‍മ്മിപ്പിക്കട്ടെ. എന്‍റെ പ്രാര്‍ഥനയുടെ തീഷ്ണതകൊണ്ട് ആ സന്തോഷത്തെ പുതുക്കാന്‍, വര്‍ദ്ധിപ്പിക്കാന്‍പോലും കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ഏറ്റവും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

കരുണാര്‍ദ്രയായ അമ്മേ, ആകുലരുടെ ആശ്രയമേ, അവര്‍ണനീയമായ അങ്ങയുടെ ആ സന്തോഷം ഭക്തിപൂര്‍വം അനുസ്മരിക്കുന്നവര്‍ക്ക് അങ്ങ് വാഗ്ദാനം ചെയ്തിട്ടുള്ള സവിശേഷമായ പരിരക്ഷ എന്‍റെ ഇന്നത്തെ അത്യാവശ്യങ്ങളില്‍ നല്‍കണമെ. അങ്ങയുടെ ദിവ്യസുതന്‍റെ അനന്തമായ കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ടും, ‘ചോദിക്കുന്നവര്‍ക്ക് ലഭിക്കും’ എന്ന ആ ദിവ്യസുതന്‍റെ വാഗ്ദാനത്തില്‍ പ്രത്യാശവച്ചുകൊണ്ടും അങ്ങയുടെ സുശക്തമായ പ്രാര്‍ഥനകളില്‍ പൂര്‍ണമായി വിശ്വസിച്ചുകൊണ്ടും. എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് ഏറ്റവും താഴ്മയോടെ ഞാന്‍ അപേക്ഷിക്കുന്ന ഈ നൊവേനയില്‍ ഞന്‍ യാചിക്കുന്ന അനുഗ്രഹങ്ങള്‍ ദൈവത്തിന്‍റെ തിരുവിഷ്ടത്തിന് ഒത്തവയാണെങ്കില്‍, എനിക്കു സമ്പാദിച്ചു തരണമെന്ന് അങ്ങയോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എനിക്ക് ഏറ്റവും അധികം ആവശ്യമുള്ള അനുഗ്രഹങ്ങള്‍ക്കെല്ലാംവേണ്ടി അപേക്ഷിക്കണമെന്ന് ഞാന്‍ യാചിക്കുന്നു. (ഇവിടെ നിങ്ങളുടെ നിയോഗങ്ങള്‍ വ്യക്തമാക്കുക.) അങ്ങയുടെ മധ്യസ്ഥതയില്‍ എനിക്കുള്ള സജീവമായ വിശ്വാസം അങ്ങയുടെ ബഹുമാനത്തിനായി ഞാനിപ്പോള്‍ നടത്തുന്ന ഈ നൊവേനയിലൂടെ തെളിയിക്കാനാഗ്രിഹിക്കുന്നു.

അങ്ങയുടെ നിര്‍മലോദരമാകുന്ന വാസസ്ഥലത്ത് അങ്ങയുടെ ദിവ്യസുതന്‍ വസിച്ചപ്പോള്‍ അങ്ങയുടെ വിമലഹൃദയത്തില്‍ പ്രകൃത്യാതീതമായ സ്നേഹത്തേയും സന്തോഷത്തേയും ആദരിച്ച് എന്‍റെ ഈ പ്രാര്‍ഥന സ്വീകരിക്കണമെന്ന് ഞാനപേക്ഷിക്കുന്നു. ആ സ്നേഹസന്തോഷങ്ങളെ ആദരിക്കാന്‍ എന്‍റെ ഹൃദയവികാരങ്ങളെ ഞാനങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു (ഇവിടെ ‘നന്മനിറഞ്ഞമറിയമേ’ എന്ന ജപം ഒമ്പതുപ്രാവശ്യം ചൊല്ലുക തുടര്‍ന്ന് താഴെകാണുന്ന പ്രാര്‍ഥന ഉരുവിടുക)

ഓ, പരിശുദ്ധ ദൈവമാതാവേ, ഗബ്രിയേല്‍ മാലാഖ ‘നന്മനിറഞ്ഞവളേ’ എന്നുവിളിച്ച് ആദ്യമായി സ്തുതി പറഞ്ഞപ്പോള്‍ പ്രകടിപ്പിച്ച ആദരവോടും ബഹുമാനത്തോടുംകൂടി എന്‍റെ അഭിവാദനങ്ങളെ സ്വീകരിക്കണമെ. അപ്രതീക്ഷിതമായി അങ്ങേയ്ക്കു ലഭിച്ച മഹത്വത്തിന്‍റെ കിരീടത്തില്‍ അവ അനേകം രത്നങ്ങളയായി തീരട്ടെയെന്നും ലോകാവസാനംവരെ അവയുടെ പ്രകാശം വര്‍ധിക്കട്ടെയെന്ന് ഞാന്‍ ഏറ്റവും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ആകുലത അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നവളെ, ഞാന്‍ ഇപ്പോള്‍ യാചിച്ച ഉപകാരങ്ങളും കൃപകളും, വചനം മാംസമായപ്പോള്‍ അങ്ങനുഭവിച്ച സന്തോഷത്തെപ്രതി, അങ്ങയുടെ സുശക്തമായ മധ്യസ്ഥതയിലൂടെ എനിക്കു വാങ്ങിച്ചുതരണമെന്ന് ഞാന്‍ യാചിക്കുന്നു. ഞാന്‍ ചെയ്ത സകല നന്മപ്രവൃത്തികളും, അങ്ങയുടെ ബഹുമാര്‍ഥം ചെയ്ത സത്കര്‍മ്മങ്ങള്‍പോലും, ഈ ലക്ഷ്യത്തോടെ ഞാന്‍ അങ്ങേയ്ക്ക് ഇപ്പോള്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ ഹൃദയത്തെ എപ്പോഴും ഉജ്ജ്വലിപ്പിച്ചുകൊണ്ടിരുന്ന സ്നേഹയോഗ്യമായ യേശുവിന്‍റെ ഹൃദയത്തിലുള്ള സ്നേഹത്തെപ്രതി, എന്‍റെ വിനീതമായ പ്രാര്‍ഥനകള്‍ കേള്‍ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നവ നേടിത്തരണമെന്നും ഏറ്റവും താഴ്മയോടെ ഞാനപേക്ഷിക്കുന്നു.

(ആശ്രയമില്ലാത്ത ആളുകള്‍ക്ക് എല്ലാം നഷ്ടപ്പെട്ടന്ന് തോന്നുമ്പോഴും, തങ്ങളുടെ തീവ്രവേദനകളില്‍ വേഗത്തിലും ദൃശ്യമായ വിധത്തിലും പ്രാര്‍ഥനകള്‍ ശ്രവിക്കപ്പെടണമെന്നാഗ്രഹിക്കുമ്പോഴും ഈ നൊവേന പ്രാര്‍ഥന സഹായകരമായിരിക്കും.)

ആന്‍ സെബാസ്റ്റ്യന്‍

Share

Leave a Reply

Your email address will not be published. Required fields are marked *