വൃദ്ധസദനത്തിലെവിലാപം (നര്‍മ്മഗാനം)

Kavitha USA

(ആരേയുംപ്രത്യേകം പുച്ഛിക്കാനൊ കളിയാക്കാനോ ഉദ്ദേശിച്ച്എഴുതിയതല്ല ഈ ഗാനം. ഇതിലെ മുഖ്യകഥാപാത്രങ്ങളായ തങ്കമ്മയും തങ്കച്ചനും വൃദ്ധസദനങ്ങളില്‍ ആരോരുമില്ലാതെ ഏകരായി ദുരിതമനുഭവിച്ച്കാലയവനികക്കുള്ളില്‍ മണ്‍മറയുന്ന അനേകായിരങ്ങളുടെ പ്രതീകങ്ങളാണ്. അവരുടെയാതനയുംവേദനയുംവേര്‍പാടും നര്‍മ്മത്തില്‍ ചാലിച്ച് ഒരു നര്‍മ്മകവിതാ ഗാനത്തിലൂടെചിത്രീകരിക്കാന്‍ ശ്രമിക്കുക മാത്രമാണിവിടെചെയ്തിരിക്കുന്നത്. കുറവുകള്‍സദയം ക്ഷമിക്കുക വിമര്‍ശിക്കാന്‍ വേണ്ടി മാത്രം അക്ഷരാര്‍ത്ഥത്തില്‍ ആരും ഗൗരവമായി ഇതെടുത്ത്വ്യാഖ്യാനിക്കരുതേയെന്ന്യാചിക്കുന്നു. ഈ ലേഖകനും ഒരു വൃദ്ധന്‍ തന്നെ എന്നതില്‍സംശയംവേണ്ട. ഇതില്‍ എന്തു നെഗറ്റിവിസംകണ്ടാലും അതിലും ഈ ലേഖകനും ഭാഗഭാക്കാണ്. ഒരെഴുത്തുകാരന്‍റെസ്വാതന്ത്ര്യവും, മൗലികതയുംകൂടിസ്മരിക്കണം.)

അയ്യോ..തങ്കമ്മേ..വയറ്റിലെല്ലാം.. ഗ്യാസ്..
ഇരുന്നാല്‍ഗ്യാസ്… നിന്നാല്‍ഗ്യാസ്…
നടന്നാല്‍ഗ്യാസ്..മറിഞ്ഞാല്‍ഗ്യാസ്….
തിരിഞ്ഞാല്‍ഗ്യാസ്..ഗ്യാസ്സൊ..അയ്യൊ..
തങ്കമ്മേ..വയറ്റിലെല്ലാം ഗ്യാസോടൂ..ഗ്യാസ്..
പബ്ലിക്കിപോയാ പിന്നെ…ശൂശൂശൂളമടിക്കുംഗ്യാസ്..
അയ്യൊ..തങ്കച്ചാ..എന്‍റെ പൊന്നു തങ്കച്ചാ….
വയറ്റില്‍ പൊട്ടല്..ചീറ്റല്‍..കൊളുത്തി പിടിക്കല്‍…
പരവേശം…. ഓക്കാനം…. ഛര്‍ദ്ദി…. തലചുറ്റല്‍….
ദേഹമാസകലംമുടിഞ്ഞ പെയിനാണു തങ്കച്ചാ..
അയ്യയ്യേ…പണിപറ്റിച്ചേ..തങ്കച്ചാ ബക്കറ്റെവിടെ..
മേലോട്ടുംകീഴോട്ടുംഗ്യാസ്ലീക്ക്..തങ്കച്ചാ.
അയ്യയ്യൊ…തലചുറ്റുന്നേ…വയ്യ വയ്യ തങ്കച്ചാ…
വെള്ളംപോകുന്നേ പാബര്‍കെട്ടിട്ടില്ലെ തങ്കമ്മേ….
പാബര്‍മുറുക്കെടി…തങ്കം.. നെഞ്ചില്‍പെടപെടപ്പ്.
പരവേശം… പെരുപെരുപ്പ്…. മരവിപ്പ്… കറക്കം..
തലകറക്കം..ദാ..പിടി..തങ്കച്ചാ..തളര്‍ച്ച.. വിളര്‍ച്ച….
വാതം..പിത്തം..കഫം..അയ്യാഅയ്യോഈശ്വരോ..
പോറ്റിവളര്‍ത്തിയ..മക്കളെവിടെന്‍റെതങ്കം….
തങ്കമ്മേ…തിരിഞ്ഞൊന്നു നോക്കിടാന്‍….ആരുമില്ല..
തങ്കമ്മേ..മക്കളെ ഫോണി..വിളിക്കെടി..തങ്കമ്മേ..
ഫോണുവിളിച്ചാലെടുക്കണ്ടെ.. തങ്കച്ചാ….
തൊണ്ട വരളുന്നല്‍പ്പംകഞ്ഞികിട്ട്യാല്‍….
കോരിക്കുടിക്കാം തങ്കച്ചാ…കഞ്ഞിയുണ്ടോ..കഞ്ഞി…
എവിടെ..കഞ്ഞി. റൊട്ടിവേണോ. ഒണക്ക റൊട്ടി.
എന്തെല്ലാം…ഏതെല്ലാം..മോഹങ്ങളായിരുന്നു..
ആശകളാം..അഭിലാഷങ്ങളാം..നമ്മള്‍…തന്‍..
മനതാരില്‍..നെയ്തെടുത്ത..സ്വപ്ന..പുഷ്പങ്ങളെല്ലാം…
വാടിക്കരിഞ്ഞല്ലൊ..എന്തും…ഏതും..വെട്ടിപ്പിടിക്കാന്‍
നെട്ടോട്ടം…ഓമനിച്ച്…താലോലിച്ച.. വളര്‍ത്തിയ
അരുമകള്‍…ഒന്നെത്തി നോക്കിയിട്ടെത്ര നാള്‍…
വല്ലപ്പോഴുമെങ്കിലവര്‍അരികിലുണ്ടായിരുന്നെങ്കില്‍…
തങ്ങള്‍ തലോടി….പാലൂട്ടിയ.. പൊന്നോമനകള്‍…
ഇന്നു കണികാണാന്‍ പോയിട്ട്…. അവര്‍ തന്‍..
ശബ്ദകോലാഹലങ്ങളൊന്നു..ശ്രവിക്കാന്‍..
ഭാഗ്യമില്ലാ..ഹതനിര്‍ഭാഗ്യരാം…. നമ്മള്‍….
ജയിലറപോലുള്ളി…വൃദ്ധസദനത്തില്‍…
നാലുചുവരുകള്‍ക്കുള്ളില്‍..ഗദ്ഗദപൂരിതം…
ദുരിതമാംജീവിതംനാനാരോഗബാധിതമാം…
തളര്‍ന്ന മനസ്സും…ശരീരവും. പേറിയീതമസ്സില്‍…
ജീവഛവങ്ങളായിനിയെത്ര നാളീ ഭൂവില്‍….
ഇന്ന്..ആശയില്ല..ആവേശമില്ല…അഭിനിവേശമില്ല…
വേദന മാത്രം..നീറുന്ന വേദന ഉറക്കമില്ലാരാവുകള്‍..
രാഷ്ട്രീയമില്ല..പള്ളിയില്ല..പണംകോരിക്കൊടുത്ത
പട്ടക്കാരനില്ല..ഒന്നുതിരിഞ്ഞുനോക്കാനാരുമില്ല…
വാര്‍ദ്ധക്യ കാലദുരവസ്ഥയാം പീഡനം….
ഭൂമിയിലെമാലാഖകള്‍…നഴ്സുകള്‍…വരും..പോകും..
മറിക്കും..തിരിക്കും..ഉരുട്ടും..വിരട്ടും..ചുരുട്ടും..ചിലര്‍
ചവിട്ടും…കര്‍ണ്ണ കഠോരമാംഅസഭ്യംചൊരിയും….
മേലോട്ടെറിയും…കീഴോട്ടെറിയും…കെട്ടിയിരുത്തും…
ആരുണ്ടിവിടെ..ചോദിക്കാന്‍..പറയാന്‍…
അയ്യൊ..തങ്കമ്മേ…അയ്യയ്യോ..മേലാകെ…വിറയല്‍..
മേല്‍ശ്വാസമില്ല…കീഴ്ശ്വാസമില്ല..തുമ്മലും..ചീറ്റലും…
വയറു കമ്പിക്കുന്നേ..ഗ്യാസ്…വെള്ളം… വെള്ളം..
തങ്കച്ചന്‍..വിളികേട്ടില്ല..തങ്കമ്മ…. ശ്വാസം നിലച്ച ചലനമറ്റ..
തങ്കമ്മ…കാറ്റുപോയ തങ്കമ്മ…ഗ്യാസായഗ്യാസെല്ലാം
നിലച്ചിവിടെ…. തണുത്ത തറയില്‍വാ പിളര്‍ന്നങ്ങനെ
ഈശ്വരാ…. വിങ്ങിപൊട്ടിതേങ്ങികരഞ്ഞ തങ്കച്ചന്‍..
തങ്കമ്മ തന്‍…. ജഡത്തെ കെട്ടിപിടിച്ച്…ബോധമറ്റു…
ഇന്നുസര്‍വ്വവുംവെട്ടിപിടിച്ച്തിമിര്‍ത്താടും….
എന്‍ സോദരരേ..നമ്മളോര്‍ക്കിതു വല്ലപ്പോഴും…

എ.സി. ജോര്‍ജ്

Share

Leave a Reply

Your email address will not be published. Required fields are marked *