Saturday, February 16അമേരിക്കന്‍ മലയാളി വിശ്വാസ്യതയുടെ 19 വര്‍ഷം

ഗശ്ശി

ക‌ടല – 1 കപ്പ്
ചേന കഷ്ണങ്ങളാക്കിയത് – 150 ഗ്രാം
തേങ്ങ പൊടിയായി തിരുമ്മിയത് – 1
ഉഴുന്നുപരിപ്പ് – 1 ടീസ്പൂണ്‍
മല്ലി – 2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് – 10 എണ്ണം
ഉപ്പ് – പാകത്തിന്
കുടംപുളി – ചെറിയ കഷ്ണം

പാചകം ചെയ്യുന്ന വിധം‌

ക‌ടല വെള്ളത്തിലിട്ടു കുതിര്‍ത്തു വയ്ക്കുക. (ഏകദേശം എട്ടു മണിക്കൂറോളം വേണം)

ചീനച്ചട്ടിയില്‍ മല്ലിയും ഉഴുന്നുപരിപ്പും തേങ്ങയും ചേര്‍ത്ത് വറുക്കുക. മൂത്തു തുടങ്ങുമ്പോള്‍ മുളകും ചേര്‍ത്ത് ചെറുതീയില്‍ വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങുക. ഇത് വെള്ളം തൊടാതെ അരച്ച് മാറ്റി വയ്ക്കുക.

ഒരു പാത്രത്തില്‍ കടല വേവിക്കുക. കടല പകുതി വേവാകുമ്പോള്‍ ചേന കഷ്ണങ്ങളിടുക. ഇവ നന്നായി വെന്തു കഴിയുമ്പോള്‍ ഉപ്പും കുടംപുളിയും ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മസാല ചേര്‍ക്കുക. ചേരുവകള്‍ തിളച്ചു കുറുകുമ്പോള്‍ വാങ്ങുക. അധികം അയഞ്ഞു പോകാത്ത പരുവത്തില്‍ വേണം വാങ്ങാന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *