Saturday, October 20, 2018
Home > Kerala > ശബരിമലയിൽ ബോംബു ഭീഷണി: ഒരാൾ കസ്റ്റഡിയിൽ

ശബരിമലയിൽ ബോംബു ഭീഷണി: ഒരാൾ കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്തേക്ക് ബോംബുമായി ഒരു സംഘം കയറിയിട്ടുണ്ടെന്ന് ഫോൺ സന്ദേശം പമ്പയിൽ കിട്ടുന്നത്. വിളിച്ചയാൾ ഒരു ഫോൺ നമ്പരും പൊലീസിന് നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൊസൂർ സ്വദേശി തിമ്മരാജിനെ കസ്റ്റഡിയിലെടുത്തു.

എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തന്നെ കള്ളക്കേസിൽ കുടുക്കാൻ അച്ഛൻ വിളിച്ചതാണെന്നാണ് തിമ്മരാജിന്റെ മൊഴി. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതും മൊഴിയിൽ പറഞ്ഞു. പമ്പ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *