Saturday, October 20, 2018
Home > India > ജസ്റ്റീസ് സി.എസ്. കർണൻ ജയിൽ മോചിതനായി

ജസ്റ്റീസ് സി.എസ്. കർണൻ ജയിൽ മോചിതനായി

കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് സി.എസ്. കർണൻ ജയിൽ മോചിതനായി. കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി കർണനെ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. ശിക്ഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം മോചിതനായത്.

2017 ജൂണ്‍ 12നാണ് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഒളിവില്‍ കഴിയവെ വിരമിയ്ക്കുന്ന രാജ്യത്തെ ആദ്യ ജഡ്ജിയായിരുന്നു കര്‍ണന്‍. സഹജഡ്ജിമാര്‍ക്കും സുപ്രീംകോടതിയ്ക്കുമെതിരെ ആരോപണമുന്നയിച്ചതിന് കഴിഞ്ഞ മാസം ഒന്‍പതാം തീയതിയാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കര്‍ണനെ സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്. പല തവണ കര്‍ണന്റെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് തേടിയെങ്കിലും സുപ്രീംകോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *