ശാന്ത ഒരു ദേവത

Cinema Charithram

മഹത്തായ രക്തബന്ധത്തിന്‍റെ മാവേലിപ്പാട്ടും പാടി ജീവിത രംഗത്തില്‍ പൊന്നോണം കാണാനെത്തിയ ഒരു കൊച്ചേട്ടന്‍റേയും കൊച്ചനിയത്തിയുടേയും ഹൃദയരക്തത്തില്‍ മുക്കിയെടുത്ത ഒരു സ്നേഹകാവ്യമാണ് ശാന്ത ഒരു ദേവത.

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാ‌ടാത്ത സ്നേഹത്തിന്‍ പൂവ്

ഒരു കൊച്ചുകുട്ടിയുടെ കളകണ്ഠത്തില്‍ നിന്നും ഊറി വരുന്ന ഇമ്പമേറിയ ഈരടികള്‍…

രാത്രി വിജനമായ ഒരു പാഴടഞ്ഞ സ്ഥലം. എട്ടു വയസ്സുള്ള ഒരു ബാലന്‍റെ മടിയില്‍ നാലു വയസ്സുള്ള ഒരു ബാലിക കിടക്കുന്നു. ആ ബാലന്‍ പാട്ടു തുടരുന്നു. പ്രത്യക്ഷ ദൈവത്തെ നോക്കി നില്ക്കുന്ന ഭക്തനെപ്പോലെ ആ കൊച്ചു ബാലിക കൊച്ചേട്ടന്‍റെ മുഖത്തു നോക്കി പുഞ്ചിരി തൂകി ആ സ്നേഹഗാനം രസിക്കുന്നു.

ബാലന്‍റെ അമ്മ ശാന്ത ജനിച്ചയുടന്‍ തന്നെ മരിച്ചു. അച്ഛന്‍ മദ്യപിച്ച് റോഡു നീളെ അലഞ്ഞു നടക്കുകയാണ്. ഈ ഓമനക്കുഞ്ഞുങ്ങളെ വഴിയാധാരമാക്കാന്‍ കൂട്ടു നിന്ന മദ്യത്തിന്‍റെ മാദക ശക്തിയില്‍ അച്ഛന്‍ എന്ന ഈ സ്നേഹമില്ലാത്ത മനുഷ്യന്‍ അഭയം പ്രാപിച്ചു.

അനാഥരായ ആ പിഞ്ചോമനകള്‍ ഈ കപടലോകത്തിലേക്ക് ജീവിക്കാനിറങ്ങിയിരിക്കുകയാണ്. കണ്ണുനീരും ദാരിദ്ര്യവും ആണ് അവരുടെ കൂട്ടുകാര്‍. വേദനയും നിരാശയുമാണ് അവരുടെ സമ്പാദ്യം.

ആ ജീവിതം തുടര്‍ന്നു സ്നേഹം മൊട്ടിട്ടു. ബന്ധം വളര്‍ന്നു. ആരോരുമില്ലാത്ത ആ കുട്ടികള്‍ക്ക് ദൈവം ഒരു വഴികാണിച്ചു. സാമാന്യം ജീവിക്കാന്‍ സൗകര്യമുള്ള ഒരു സ്ത്രീ തന്‍റെ ഒരേ മകന് കൂട്ടിനായി ഈ അനാഥക്കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോയി.

മഖു, കെ.ആര്‍. വിജയ, ശങ്കരാടി, വിധുബാല, ജോസ് പ്രകാശ്, നിര്‍മ്മാല്യം സുകുമാരന്‍, പൂജപ്പുര രവി, സുകുമാരി എന്നിവരാണ് അഭിനേതാക്കള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *