Thursday, April 26, 2018
Home > Business > മഹീന്ദ്രയുടെ ന്യൂ ബൊലേറോ മാക്സി ട്രക്ക് പ്ലസ് അവതരിപ്പിച്ചു

മഹീന്ദ്രയുടെ ന്യൂ ബൊലേറോ മാക്സി ട്രക്ക് പ്ലസ് അവതരിപ്പിച്ചു

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സിറ്റി പിക് അപ്പായ ന്യൂ ബൊലേറോ മാക്സി ട്രക്ക് പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില 5.32 ലക്ഷം രൂപയാണ്.

വാഹനത്തില്‍ 40.6 ചതുരശ്ര അടി വിസ്തൃതിയുള്ള കാര്‍ഗോ ബോക്സുണ്ട്. ഇത് 1,200 കിലോഗ്രാം വരെ ഭാരം വഹിക്കും. ബി.എസ്. നാല് നിലവാരമുള്ള 2523 സി.സി. എന്‍ജിനാണുള്ളത്. മികച്ച പ്രകടനത്തിന് 46.3 കിലോവാട്ട് (63 എച്ച്‌.പി.), 195 എന്‍.എം. ടോര്‍ക്ക് എന്നിവയുള്ള നാല് സിലിന്‍ഡര്‍ എന്‍ജിനാണുള്ളത്. ഡീസലിന് 17.7 കിലോമീറ്ററാണ് ഇന്ധനക്ഷമത.

Share

Leave a Reply

Your email address will not be published. Required fields are marked *