ഇളക്കങ്ങള്‍

Cinema Charithram

നന്മകള്‍ നിറഞ്ഞ നാട്ടിന്‍പുറം, നാലുകെട്ടിന്‍റെ അകത്തളങ്ങളില്‍ ഒരു കിലുക്കാം പെട്ടി പോലെ തുള്ളിച്ചാടി നടന്ന അമ്മിണിക്കുട്ടി അവളുടെ കുരുന്നു മനസ്സില്‍ കൗമാരം വര്‍ണ്ണപ്പീലികള്‍ വിടര്‍ത്തി. പച്ചപുതച്ച വയലേലകളെ തഴുകി വന്ന കുളിര്‍ തെന്നല്‍ അവളുടെ കാതില്‍ കിന്നാരം പാടി. നിമിഷങ്ങളുടെ നുറുങ്ങുകള്‍ സ്വപ്നങ്ങളുടെ ചിറകില്‍ പറന്നു നടന്നതു കണ്ടവള്‍ സ്വയം മറന്നു. പുരുഷനെ, അവന്‍റെ സ്നേഹത്തെ, സാമീപ്യത്തെ, അംഗീകാരത്തെ, കാമിക്കുന്ന കളവറിയാത്ത ആ കൊച്ചു മനസ്സിന്‍റെ തുടിപ്പുകള്‍ എന്നെങ്കിലും ഒരിക്കല്‍ നിങ്ങളുടെ മനസ്സില്‍ തുടിച്ചിരുന്നവയാണ്, തുടിച്ചു കൊണ്ടിരിക്കുന്നവയാണ്.

വിടപറയും മുമ്പേക്കു ശേഷം ശത്രുഫിലിംസ് കാഴ്ച വെയ്ക്കുന്ന ഇളക്കങ്ങള്‍ ഒരുത്തമ കുടുംബചിത്രമാണ്. രണ്ടു പെണ്‍കുട്ടികള്‍, വാടകവീട്, സൂര്യദാഹം, ശാലിനി എന്‍റെ കൂട്ടുകാരി, കൊച്ചു കൊച്ചു തെറ്റുകള്‍, കഥയറിയാതെ, വിടപറയും മുമ്പേ എന്നീ നല്ല ചിത്രങ്ങളുടെ ശില്പിയായ മോഹന്‍ സംവിധാനം ചെയ്തവരിപ്പിച്ച ചിത്രമാണ് ഇളക്കങ്ങള്‍.

നിര്‍മ്മാണം: ഇന്നസെന്റ്‌, ഡേവിഡ്‌ കാച്ചപ്പിള്ളി
സംവിധാനം: മോഹൻ
കഥ: എം രാഘവന്‍
തിരക്കഥ, സംഭാഷണം: മോഹൻ, ജോൺ പോൾ
ഗാനങ്ങള്‍: കാവാലം നാരായണ പണിക്കര്‍
സംഗീതം: എം ബി ശ്രീനിവാസന്‍
ആലാപനം: എസ് ജാനകി, ശ്രീകുമാര്‍
ഛായാഗ്രഹണം: യു രാജഗോപാല്‍
വിതരണം: ഏഞ്ചല്‍ ഫിലിംസ്

അഭിനേതാക്കള്‍

സുധ
നെടുമുടിവേണു
Share

Leave a Reply

Your email address will not be published. Required fields are marked *