Wednesday, November 21, 2018
Home > USA > ഷിക്കാഗോയിൽ യുവജനങ്ങൾക്കായി താമസിച്ചുള്ള ഇംഗ്ളീഷ് ധ്യാനം

ഷിക്കാഗോയിൽ യുവജനങ്ങൾക്കായി താമസിച്ചുള്ള ഇംഗ്ളീഷ് ധ്യാനം

ഷിക്കാഗോ: അഭിഷേകാഗ്‌നി മിഷനറീസ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ കാബ്രിനി റിട്രീറ്റ് സെന്ററിൽ (9430 W Golf Rd, Des Plaines, IL 60016) ഒക്ടോബർ 6 മുതൽ 8 വരെ (വെള്ളി – ഞായർ) യുവജനങ്ങൾക്കായി ആത്മീയ ഉണർവ് ധ്യാനം നടക്കും. മൂന്ന് ദിവസത്തെ താമസിച്ചുള്ള ഇംഗ്ളീഷ് ധ്യാനമാണിത്.

ഫാ. ജോൺ കത്താത്ത് വിസി വചന പ്രഘോഷണത്തിനും ആത്മീയശുശ്രൂഷകൾക്കും നേതൃത്വം നൽകും. പ്രമുഖ ദൈവശ്രാസ്തജ്ഞനും എഴുത്തുകാരനുമായ റോയ് വർഗീസ് ( ഡാളസ് ) യുവജനങ്ങക്കു വേണ്ടി ക്ളാസുകൾ നയിക്കും. വെള്ളിയാഴ്ച മൂന്നുമണിക്കു തുടങ്ങുന്ന ധ്യാനം ഞായാറാഴ്ച ഒരു മണിക്ക് സമാപിക്കുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. www.amoj.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷനു സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
മെർലി ചിറയിൽ 847 596 0246
എലീസ പുന്നേഴൻ 708 845 6224
ഷൈൻ ജോർജ് 443 449 4688

മാർട്ടിൻ വിലങ്ങോലിൽ

Share

Leave a Reply

Your email address will not be published. Required fields are marked *