Friday, September 22, 2017
Home > World > പത്തുലക്ഷം റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കാമെന്ന് സൗദി അറേബ്യ

പത്തുലക്ഷം റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കാമെന്ന് സൗദി അറേബ്യ

അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. 10 ലക്ഷം അഭയാര്‍ഥികള്‍ക്ക് താമസാനുമതിരേഖയായ ഇഖാമ നല്‍കാന്‍ സന്നദ്ധമാണെന്നും അറിയിച്ചു.

സൗദി അറേബ്യ നിലവില്‍ 1.7 ലക്ഷം മ്യാന്‍മാര്‍ പൗരന്മാര്‍ക്ക് റെസിഡന്റ് പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ ആസ്​പത്രികളില്‍ സൗജന്യചികിത്സ, ജോലിചെയ്യുന്നതിന് വര്‍ക്ക്പെര്‍മിറ്റ്, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ ലഭ്യമാണ്. സൗദിയില്‍ അഭയാര്‍ഥിക്യാമ്ബുകളില്ല. ഇവരെ അഭയാര്‍ഥികളായല്ല പരിഗണിക്കുന്നതെന്നും ജോലിചെയ്യാനും മാന്യമായി ജീവിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് സൗദിഅറേബ്യ അഞ്ചുകോടി ഡോളര്‍ സഹായം എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *