Wednesday, November 22, 2017
Home > Kerala > ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൽ മോചിതനായി

ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൽ മോചിതനായി

യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തി. ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായതെന്ന് ഒമാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മോചന വാർത്ത കേന്ദ്ര സർക്കാരും സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് വാർത്ത സ്ഥിരീകരിച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഒമാൻ സർക്കാരുമായി ബന്ധപ്പെട്ട ശേഷമാണ് സ്ഥിരീകരണം നൽകിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *