Friday, September 22, 2017
Home > Sliders > എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

ഷിക്കാഗോ: ഒക്‌ടോബര്‍ 28,29 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന എസ്.എം.സി.സി നാഷണല്‍ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് സെപ്റ്റംബര്‍ മൂന്നാംതീയതി ഞായറാഴ്ച സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു നടത്തപ്പെട്ടു.

കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ്, രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ സാന്നിധ്യത്തിലാണ് കിക്ക്ഓഫ് നടന്നത്. ഷിക്കാഗോ എസ്.എം.സി.സി എക്‌സിക്യൂട്ടീവ് മെമ്പറായ സണ്ണി വള്ളിക്കളം കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനുവേണ്ടിയുള്ള ആദ്യ ടിക്കറ്റ് കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലില്‍ നിന്ന് ഏറ്റുവാങ്ങി.

കോണ്‍ഫറന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കോണ്‍ഫറന്‍സ് ചെയര്‍ വുമണ്‍ മേഴ്‌സി കുര്യാക്കോസ്, ഷിക്കാഗോ എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍, ബിജി വര്‍ഗീസ്, ജേക്കബ് കുര്യന്‍, ഷാജി ജോസഫ്, കുര്യാക്കോസ് ചാക്കോ, സജി വര്‍ഗീസ്, സണ്ണി വള്ളിക്കളം, ആഗ്‌നസ് മാത്യു, ജോയി വട്ടത്തില്‍, ഷാബു മാത്യു, ജോയി ചക്കാലയ്ക്കല്‍, ജോസഫ് നാഴിയംപാറ, ജയിംസ് ഓലിക്കര എന്നിവരും സന്നിഹിതരായിരുന്നു. അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും എസ്.എം.സി.സി അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതായിരിക്കും.

എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കല്‍, നാഷണല്‍ പ്രസിഡന്റ് ബോസ് കുര്യന്‍, സെക്രട്ടറി സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് അവിസ്മരണീയമാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

Leave a Reply

Your email address will not be published. Required fields are marked *