Wednesday, November 22, 2017
Home > Obituary > പാസ്റ്റര്‍ ഈശോ ഫിലിപ്പ് നിര്യാതനായി

പാസ്റ്റര്‍ ഈശോ ഫിലിപ്പ് നിര്യാതനായി

ഹൂസ്റ്റണ്‍: പാസ്റ്റര്‍ ഈശോ ഫിലിപ്പ് (72) കാനഡയില്‍ സെപ്റ്റംബര്‍ 10 ന് നിര്യാതനായി. ഭാര്യ : ഏലികുട്ടി (നിരണം) . കോട്ടയം വടവാതൂര്‍ ശാലോം കുടുംബാംഗമാണ് പാസ്റ്റര്‍ ഈശോ ഫിലിപ്പ്.

ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ ഏറ്റവും ശക്തനായ പ്രഭാഷകനായ പാസ്റ്റര്‍ പി. എം. ഫിലിപ്പിന്റെ മകനാണ് പാസ്റ്റര്‍ ഈശോ ഫിലിപ്പ്. കുമ്പനാടിനടുത്തുള്ള പൂവത്തൂര്‍ പൊടിമലയില്‍ നിന്നു സുവിശേഷ പ്രവര്‍ത്തനത്തിനായി കോട്ടയത്ത് കുടിയേറിപാര്‍ത്തവരായിരുന്നു പാസ്റ്റര്‍ പി. എം. ഫിലിപ്പിന്റെ കുടുംബം.

ഉത്തര അമേരിക്കയിലെ മലയാളി പെന്തക്കോസ്തുകാരുടെ ഐക്യവേദിയായ പി.സി.എന്‍.എക്കെയുടെ 10ാം മത്തെയും 30ാം മത്തെയും കോണ്‍ഫറന്‍സുകളുടെ കണ്‍വീനറായിരുന്നു അദ്ദേഹം.

ശാലോം ബൈബിള്‍ കോളേജിന്റെ പ്രിന്‍സിപ്പള്‍ ആയിരുന്ന പാസ്റ്റര്‍ ഈശോ ഫിലിപ്പ് കാനഡയില്‍ സഭകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട്.

Share

Leave a Reply

Your email address will not be published. Required fields are marked *