Tuesday, December 11, 2018
Home > USA > ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 21 മുതല്‍ 30 വരെ

ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ജൂലൈ 21 മുതല്‍ 30 വരെ

കൊപ്പേൽ (ടെക്സാസ്) : കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു, ജൂലൈ 21 (വെള്ളി) വൈകുന്നേരം ഏഴ് മണിക്ക് ഇടവക വികാരി ഫാ. ജോൺസ്റ്റി തച്ചാറ കൊടിയേറ്റുന്നതോടെ തുടക്കമാകും. ജൂലൈ 30 വരെയാണ് ആഘോഷങ്ങൾ.

നോര്‍ത്ത് അമേരിക്കയിലെ സിറോ മലബാര്‍ സഭ യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ ഇടവകയിലെ 36 യുവജങ്ങൾ പ്രസുദേന്തിമാരായി ചേർന്നു തിരുനാൾ ഏറ്റെടുത്തു നടത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

ജൂലൈ 21 വൈകുന്നേരം 7 നു കൊടിയേറ്റ് നടക്കും. തുടർന്നു അഭി. മാർ. ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി രൂപത) മുഖ്യ കാർമ്മികനായി വി കുർബാന . തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ ഒൻപതു മുതൽ വൈകുന്നേരം ഏഴു വരെ ദിവ്യകാരുണ്യ ആരാധനയും, വൈകുന്നേരം വി. കുർബാനയും, നൊവേനയും , ലദീഞ്ഞും നടക്കും.

ജൂലൈ 29 (ശനി)നു ആഘോഷമായ റാസ വൈകുന്നേരം അഞ്ചിനും , ജൂലൈ 30 (ഞായർ) നു ആഘോഷമായ തിരുനാൾ കുർബാന അഭി. മാർ. ജോയി ആലപ്പാട്ടിന്റെ (സഹായമെത്രാൻ, ഷിക്കാഗോ) മുഖ്യ കാർമികത്വത്തിൽ വൈകുന്നേരം 4 :30 നും നടക്കും. തുടർന്ന് ആഘോഷമായ പ്രദക്ഷിണവും , പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 28 വെള്ളി വൈകുന്നേരം എട്ടു മണിക്ക് ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്ന് ‘വൈബ്രേഷൻസ്’ , ജൂലൈ 29 ശനി വൈകുന്നേരം എട്ടു മണിക്ക് ഫാം , ന്യൂ ജേഴ്സി അവതരിപ്പിക്കുന്ന നാടകം ‘ഒറ്റമരത്തണൽ’ എന്നീ സ്റ്റേജ് പ്രോഗ്രാമുകൾ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഫാ. ജോൺസ്റ്റി തച്ചാറ, കൈക്കാരന്മാരായ ഡെന്നി ജോസഫ്, ഫ്രാങ്കോ ഡേവിസ് , ലിയോ ജോസഫ് , പോൾ ആലപ്പാട്ട് ,സെക്രട്ടറി ജെജു ജോസഫ് എന്നിവർ തിരുനാൾ ആഘോഷമാക്കുവാൻ നേതൃത്വം നൽകുന്നു. ഏവരെയും തിരുനാളിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ. ജോൺസ്റ്റി തച്ചാറ അറിയിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Share

Leave a Reply

Your email address will not be published. Required fields are marked *